---
title: "തിരഞ്ഞ് തിരഞ്ഞ് ഒടുക്കം പിടികൂടി; അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ"
english_title: "Arjun Ayanki Arrested by Police from Hideout in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377551/arjun-ayanki-arrested-kannur-police-hideout`"
published_at: "2026-08-09T07:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77dfd410fa9_1000222170.jpg"
keywords: ["Arjun Ayanki", "Kannur Police", "Arrest", "DIG", "Kothamangalam"]
---

# തിരഞ്ഞ് തിരഞ്ഞ് ഒടുക്കം പിടികൂടി; അർജുൻ ആയങ്കി കണ്ണൂരിൽ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കി രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പിടിയിൽ. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ**: നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കി രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പിടിയിൽ. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.

കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒയ്ക്കും എതിരെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പോലീസ് കേസെടുത്തിരുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377551/arjun-ayanki-arrested-kannur-police-hideout`)